Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഒരുങ്ങുന്നു രാമക്ഷേത്രം ; വളരുന്നു അയോധ്യ ; വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് അയോധ്യയിൽ 20,000 കോടിയുടെ പദ്ധതികളുമായി യോഗി സർക്കാർ

by Brave India Desk
Jul 27, 2023, 09:30 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഉത്തർപ്രദേശ് : അയോധ്യയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമ ക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠ അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്ന് രാം മന്ദിർ ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കും വിഗ്രഹ പ്രതിഷ്ഠ ചടങ്ങിന്റെ തീയതി നിശ്ചയിക്കുക എന്നും രാം മന്ദിർ ട്രസ്റ്റ് അറിയിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതിനു മുൻപായി വലിയ വികസന പദ്ധതികൾ ആണ് ഇപ്പോൾ ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിൽ അയോധ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.

20,000 കോടി രൂപയുടെ പദ്ധതികളാണ് യോഗി സർക്കാർ അയോധ്യയിൽ നടത്തുന്നത്. കഴിഞ്ഞമാസം നിരവധി പുതിയ വികസന പദ്ധതികളും അയോധ്യയ്ക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. 54.33 കോടി രൂപ ചെലവിൽ നിർമിച്ച സാംദാ തടാകം, 54.37 കോടി രൂപ ചെലവിൽ നിർമിച്ച ദർശനഗർ-ഭരത്കുണ്ട് റോഡ്, 111.24 കോടി രൂപ ചെലവിൽ ഗുപ്തർഘട്ടിൽ പൊതു സൗകര്യങ്ങൾ വികസിപ്പിക്കൽ, നഗരത്തിലും നാട്ടിൻപുറങ്ങളിലും മറ്റു പദ്ധതികൾ, 7 കോടി രൂപ ചെലവിൽ ഗണേശ്കുണ്ഡ് സൗന്ദര്യവൽക്കരണം എന്നിങ്ങനെയുള്ള വിവിധ പദ്ധതികളിലൂടെ അയോധ്യയുടെ മുഖച്ഛായ തന്നെ മാറുകയാണ്.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആഗോളതലത്തിൽ തന്നെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി അയോധ്യ മാറും. അതിനുമുൻപായി അയോധ്യ നഗരത്തിന്റെ വികസനവും സൗന്ദര്യവൽക്കരണവും നടപ്പിലാക്കുക എന്നുള്ളതാണ് യോഗി സർക്കാരിന്റെ ലക്ഷ്യം. ഇതിനായി 4.75 കോടി ചെലവിൽ 23 കിലോമീറ്റർ 14 കോസി പരിക്രമ പാത, 10.32 കിലോമീറ്റർ പഞ്ച്കോസി പരിക്രമ പാത എന്നിവയുടെ വീതികൂട്ടൽ , എൻഎച്ച്-27 മുതൽ അയോധ്യയിലെ പഴയ പാലം വരെയുള്ള റോഡ് നിർമാണം എന്നീ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്.

അയോധ്യയിലെ വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും വിപുലീകരണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അതിവേഗത്തിൽ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ് സർക്കാർ. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാം ജാനകി പാതയുടെയും ഭക്തി പാതയുടെയും വികസനത്തിനുള്ള പദ്ധതികളും നടന്നുവരികയാണ്. രാം ജാനകി പാതയുടെ വീതി 30 മീറ്ററും ഭക്തി പാതയുടെ വീതി 14 മീറ്ററുമാണ്. ശ്രീരാമ ജന്മഭൂമിയിലേക്കും ഹനുമാൻ ഗർഹി ക്ഷേത്രത്തിലേക്കും ഭക്തരുടെ സഞ്ചാരം സുഗമമാക്കുക എന്നതാണ് ഈ പ്രത്യേക പാതകളുടെ ലക്ഷ്യം.

രാമക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി രാമജന്മഭൂമി ക്ഷേത്രത്തിലേക്കുള്ള വഴികളിൽ 22 കോടി രൂപയുടെ വൃക്ഷങ്ങളും പൂച്ചെടികളുമാണ് ഒരുക്കുന്നത്.
രാമപഥം, ധർമ്മപഥം, ഭക്തി പാത എന്നിവയുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉത്തർപ്രദേശ് വനംവകുപ്പ് ആണ് ഏറ്റെടുത്ത് നടത്തുന്നത്. ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ നീളത്തിൽ 4,750 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് അയോധ്യ കമ്മീഷണർ ഗൗരവ് ദയാൽ വ്യക്തമാക്കിയിട്ടുണ്ട്.
രാമക്ഷേത്രം ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന പേര് നഗരത്തിന് കൊണ്ടുവരുമെന്നും കമ്മീഷണർ പറഞ്ഞു. ധർമപഥ്, പഞ്ച് കോശി, ചൗദാ കോശി പരിക്രമ റൂട്ടുകളുടെ സൗന്ദര്യവൽക്കരണ നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

Tags: ayodhyayogi adityanathuttarpradeshRam Mandir
Share18
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies