കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികനിൽ നിന്നായി സ്വർണം പിടികൂടി. കാസർകോട് ബന്ദടുക്ക സ്വദേശി അഹമ്മദ് കബീറിൽ നിന്നായിരുന്നു സ്വർണം പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രാവിലെയോടെയായിരുന്നു സംഭവം. ഷാർജയിൽ നിന്നാണ് ഇയാൾ കണ്ണൂർ എത്തിയത്. സുരക്ഷാ പരിശോധനയ്ക്ക് വിധേയനായെങ്കിലും ഇയാളിൽ നിന്നും സ്വർണം കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് പുറത്തിറങ്ങിയ കബീറിനെ പോലീസാണ് പിടികൂടിയത്.
വിമാനത്താവളത്തിന് പുറത്ത് പരിശോധന നടത്തുന്ന പോലീസിനെ കണ്ട് കബീർ പരുങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ദേഹപരിശോധന ഉൾപ്പെടെ നടത്തി. ഇതിലാണ് സ്വർണം പിടികൂടിയത്. 221.330 ഗ്രാം സ്വർണമായിരുന്നു പിടികൂടിയത്.
Discussion about this post