കാബൂൾ: ആധുനിക വിദ്യാഭ്യാസം നിർബന്ധമല്ലെന്ന് താലിബാൻ നേതാവും ഡിപ്പാർട്ട്മെന്റ് ഇൻവിറ്റേഷൻ ആൻഡ് ഗൈഡൻസ് ഡയറക്ടറേറ്റിന്റെ മേധാവിയുമായ മുഹമ്മദ് ഹാഷിം ഷഹീദ് വോർ. ആധുനിക വിദ്യാഭ്യാസം നിർബന്ധമല്ല, എന്നാൽ മത വിദ്യാഭ്യാസം നിർബന്ധമാണെന്നും അഫ്ഗാനികൾ അത് പഠിക്കേണ്ടതുണ്ടെന്നും മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറഞ്ഞു.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഓരോ ഘട്ടത്തിലും നിർബന്ധമാണെന്ന് ഞങ്ങൾ പറയുന്ന വിദ്യാഭ്യാസം മത വിദ്യാഭ്യാസമാണ്, മറ്റ് വിദ്യാഭ്യാസമല്ലെന്ന് മുഹമ്മദ് ഹാഷിം ഷഹീദ് വോർ കൂട്ടിച്ചേർത്തു.
ശരിഅത്ത് ഭരിക്കുന്ന രാജ്യത്ത് നെക്ക് ടൈ നിരോധിക്കണമെന്ന് മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറഞ്ഞിരുന്നു. നെക്ക് ടൈ അനിസ്ലാമികമാണെന്നും അഫ്ഗാനിസ്ഥാനിൽ പൂർണമായും നിരോധിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ക്രിസ്ത്യൻ കുരിശിൽ നിന്നാണ് നെക്ക് ടൈയുടെ ഉത്ഭവമെന്നും ക്രിസ്ത്യൻ കുരിശ് നശിപ്പിക്കാൻ ഇസ്ലാമിക ശരീഅത്ത് മുസ്ലീങ്ങളോട് കൽപ്പിക്കുന്നുവെന്നും മുഹമ്മദ് ഹാഷിം ഷഹീദ് വോർ കൂട്ടിച്ചേർത്തു.
Discussion about this post