ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമിച്ചു. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ഒരു സ്‌കോർപിയോ കാർ ആണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്.
ഗവർണർ സുരക്ഷിതനാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു.
സ്‌കോർപിയോ ഡ്രൈവർ മദ്യലഹിരിയിലായിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post