ചെന്നൈ: മണിപ്പൂർ കലാപത്തിൽ സ്വതന്ത്ര വിശകലനം നടത്തിയ പ്രസാധകൻ ബദ്രി ശേഷാദ്രിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തനത് ശൈലിയിൽ വിശകലനം ചെയ്തതിനാണ് ശേഷാദ്രിയെ അറസ്റ്റ് ചെയ്തത്. പുലർച്ചെ 5.00 മണിയോടെ വീട്ടിലെത്തിയ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മണിപ്പൂർ കലാപത്തിലെ കോടതിയുടെ ഇടപെടൽ അപക്വമാണെന്നായിരുന്നു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശേഷാദ്രി അഭിപ്രായപ്പെട്ടത്. യഥാർത്ഥ വസ്തുതകളും മണിപ്പൂരിലെ നിലവിലെ സ്ഥിതിയും മനസ്സിലാക്കിയിട്ടാണോ് കോടതിയുടെ നിരീക്ഷണങ്ങൾ എന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു തോക്കുമായി നേരെ മണിപ്പൂരിലേക്ക് പോയാൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെന്നാണോ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കരുതിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
കലാപാഹ്വാനം, ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തൽ, പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തിൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ബദ്രി ശേഷാദ്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശേഷാദ്രിയുടെ അറസ്റ്റ് അന്യായമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
തമിഴ്നാട് സർക്കാർ സാധാരണക്കാരന്റെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ല. സ്റ്റാലിൻ സർക്കാരിന്റെ ഏകപക്ഷീയമായ ഇത്തരം ജനാധിപത വിരുദ്ധ നടപടികൾക്കെതിരെ ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
Discussion about this post