ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിപാടിയുടെ പേരിൽ പരസ്പരം ഏറ്റുമുട്ടി ഷിയാ വിഭാഗങ്ങൾ. സംഭവത്തിൽ 20 പേർക്കെതിരെ പോലീസ് കേസ് എടുത്തു. മൂങ്കരി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
മതപരിപാടിയുടെ വേദി സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. മുഹറം ദിനത്തിൽ മജ്‌ലിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഷിയാ മുസ്ലീങ്ങൾ യോഗം ചേർന്നിരുന്നു. ഇതിനിടെയായിരുന്നു സംഘർഷം ഉണ്ടായത്. പല വിഷയങ്ങളിലും ഈ വിഭാഗങ്ങൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ ഇരുവിഭാഗങ്ങളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിലാണ് കേസ് എടുത്തത്. അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post