കൊല്ലം: 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിൽപ്പന നടത്തിയ ദമ്പതികൾ അറസ്റ്റിൽ. കുളത്തൂപ്പുഴയിലാണ് സംഭവം. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് പിടിയിലായത്.
15 കാരിയെ ട്യൂഷൻ എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്ന ഇയാൾ. ഭാര്യയും ഇതിന് ഒത്താശ ചെയ്തു.സ്വീറ്റിയാണ് ബലാത്സംഗം മൊബൈൽ ഫോണിൽ പകർത്തിയത്.
തുടർന്ന് ആവശ്യക്കാരിൽ നിന്നായി മുൻകൂറായി പണം വാങ്ങിയശേഷം ഇൻസ്റ്റഗ്രാം വഴി ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരിൽ നിന്ന് പീഡന ദൃശ്യങ്ങൾ വാങ്ങിയിട്ടുള്ളത്. ഫോട്ടോക്ക് 50 രൂപമുതൽ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങൾക്ക് 1500 രൂപ വരെയും പ്രതികൾ ആവശ്യക്കാരിൽ നിന്നും ഈടാക്കി.
സംഭവത്തിൽ പ്രതികളെ കൂടാതെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ദമ്പതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post