ഗുവാഹട്ടി: അസമിലെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള. ഇത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. ഇവിടെ മുഴങ്ങേണ്ടത് ജനസേവനത്തിന്റെ പാവന മന്ത്രങ്ങളാണെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.
ഈ ശ്രീകോവിലിൽ ചർച്ചകളും സംവാദങ്ങളും സംഭാഷണങ്ങളും നടക്കണം. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണം. എന്നാൽ, അനാവശ്യമായ സഭാ സ്തംഭനങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ജനാധിപത്യ സഭകളിൽ വലിയ തോതിൽ വിശ്വാസമർപ്പിക്കുന്നു. തങ്ങൾക്ക് വേണ്ടി നിയമങ്ങൾ നിർമിക്കേണ്ടവരാണ് എന്ന ബോദ്ധ്യത്തിലാണ് ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ സഭകളിലേക്ക് അയക്കുന്നത്. ആ വിശ്വാസം കക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള ചൂണ്ടിക്കാട്ടി.
അസമിലെ അടുത്ത നിയമസഭാ സമ്മേളനം പുതിയ സഭാമന്ദിരത്തിലായിരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ നുമാൽ മോമിൻ പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളും ചടങ്ങിൽ സംബന്ധിച്ചു.
Discussion about this post