ഇംഫാൽ: മണിപ്പൂരിൽ നടക്കുന്നത് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് വ്യക്തമാക്കി മണിപ്പൂർ സിപിഎം സംസ്ഥാന സെക്രട്ടറി ക്ഷത്രിമയും സാന്റാ. നടക്കുന്നത് വർഗ്ഗീയ സംഘർഷം അല്ല. സംവരണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിൽ സംഘർഷത്തിനിടെ നിരവധി പള്ളികളാണ് തകർക്കപ്പെടുന്നത്. എന്ന് കരുതി നടക്കുന്നത് വർഗ്ഗീയ കലാപമല്ല. സംരവണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ലഹളയിലേക്ക് നയിച്ചത്. രണ്ട് ഗോത്രവിഭാഗങ്ങൾ തമ്മിലാണ് തർക്കം. എന്നാൽ മെയ്തി വിഭാഗം ക്രിസ്ത്യാനികൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. സംഘർഷങ്ങൾക്ക് വർഗ്ഗീയ നിറം നൽകാൻ ശ്രമിക്കുന്നുവെന്നും ക്ഷത്രിമയും സാന്റാ അറിയിച്ചു.
മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നടക്കുന്നത് വർഗ്ഗീയ ലഹളയാണെന്ന തരത്തിൽ തുടക്കം മുതൽ തന്നെ പ്രചരിപ്പിച്ചിരുന്നത് സിപിഎമ്മാണ്. ഈ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ. പ്രദേശത്ത് നടക്കുന്നത് ഹിന്ദു- ക്രിസ്ത്യൻ വർഗ്ഗീയ ലഹളയാണെന്നും ഇതിന് പിന്നിൽ ബിജെപി സർക്കാരും ആർഎസ്എസുമാണെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും സിപിഎം ശ്രമിച്ചിരുന്നു. ഇതിനിടെ ആർച്ച് ബിഷപ്പ് ഉൾപ്പെടെ സത്യാവസ്ഥ എന്തെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയെങ്കിലും ഇടത്- ജിഹാദി സഖ്യം തങ്ങളുടെ പ്രചാരണം തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വസ്തുത എന്തെന്ന് വ്യക്തമാക്കി ക്ഷത്രിമയും സാന്റാ രംഗത്ത് എത്തിയത്.
Discussion about this post