യുഎസ്-ഇറാൻ പോരാട്ടം ശക്തമാകുന്നു. തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിലെ വിവിധകേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക രൂക്ഷമായ മിസൈൽ ആക്രമണം നടത്തി. ഇറാൻ-ഇറാഖ്അതിർത്തിക്ക് സമീപം ഉണ്ടായ ശക്തമായ മിസൈലാക്രമണത്തിൽ കുറഞ്ഞത് രണ്ട് പേർകൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കടുക്കുന്നതിനിടെ, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിൽപ്രകോപനം രൂക്ഷമായിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരു എണ്ണക്കപ്പലിൽ വൻ സ്ഫോടനത്തെതുടർന്ന് തീപിടിച്ചതാണ് മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തിയത്. കപ്പൽ മൈൻ വച്ച് തകർക്കാൻശ്രമിച്ചതാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇറാൻ ആരോപിച്ചു. സംഭവത്തിന്പിന്നാലെ ഭീതിയെ തുടർന്ന് മറ്റ് രണ്ട് കൂറ്റൻ എണ്ണക്കപ്പലുകൾ യാത്ര റദ്ദാക്കി തിരികെ തിരികെപോയതായും വിവരമുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ സ്ഫോടനം ഗൾഫ് മേഖലയിലെ സമുദ്രഗതാഗതത്തെയും അന്താരാഷ്ട്ര എണ്ണ വിപണിയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ആഗോള എണ്ണ വ്യാപാരത്തിന്റെ നട്ടെല്ലായ ഹോർമുസ് കടലിടുക്കിലും ബാബ് എൽ-മന്ദേബ്കടലിടുക്കിലും സുരക്ഷാ ഭീഷണി വർദ്ധിച്ചത് ലോകരാജ്യങ്ങളെ ഒന്നടങ്കം മുൾമുനയിൽനിർത്തുകയാണ്. ഉപരോധങ്ങൾക്കും ആക്രമണങ്ങൾക്കും തിരിച്ചടിയായി അന്താരാഷ്ട്ര എണ്ണവിതരണം തടസ്സപ്പെടുത്തുന്ന നീക്കങ്ങളിലേക്ക് കടക്കുമെന്ന് ഇറാനും സഖ്യസേനകളും മുന്നറിയിപ്പ്നൽകിയിട്ടുണ്ട്. ചെങ്കടലിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന മേഖലകളിൽ സംഘർഷംപടരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വൻ തിരിച്ചടിയാകും.












