ന്യൂഡൽഹി : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെടുമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മോദിക്ക് വിദേശ രാജ്യങ്ങളിൽ അഭയം തേടേണ്ടി വരുമെന്നാണ് ലാലു പറഞ്ഞത്. അതിന് വേണ്ടിയാണ് ഇപ്പോൾ തന്നെ വിദേശയാത്രകൾ ചെയ്ത് സ്ഥലം കണ്ടുപിടിക്കുന്നത് എന്നാണ് ആരോപണം.
മോദിയാണ് രാജ്യം വിടാൻ പോകുന്നത് എന്നാണ് ലാലുവിന്റെ വാദം. അതുകൊണ്ടാണ് അദ്ദേഹമിപ്പോൾ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നത്. പിസ്സയും മോമോസും ചൗമീനും ആസ്വദിച്ച് കഴിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ചാണ് മോദിയുടെ നടപ്പ് എന്നും ലാലു പ്രസാദ് കൂട്ടിച്ചേർത്തു.
‘ഇൻഡ്യ’ എന്ന പുതിയ സഖ്യം രൂപീകരിച്ച പ്രതിപക്ഷ പാർട്ടികൾ അഴിമതിയും, സ്വജനപക്ഷപാതവും, പ്രീണന രാഷ്ട്രീയവുമാണ് നടത്തുന്നത് എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇവരോടെല്ലാം ക്വിറ്റ് ഇന്ത്യ പറയാൻ സമയമായി എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർ പോകുന്നത് രാജ്യത്ത് വികസനമെത്തിക്കാൻ സഹായിക്കുമെന്നാണ് മോദി പരാമർശിച്ചത്. ഇതിന് പിന്നാലെയാണ് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയത്.
Discussion about this post