ചണ്ഡീഗഡ് : ഹരിയാനയിൽ വിഎച്ച്പി ഘോഷയാത്രയ്ക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 2 ഹോം ഗാർഡുകൾ കൊല്ലപ്പെട്ടു. 12 ഓളം പോലീസുകാർക്ക് പരിക്കേറ്റു. വിശ്വ ഹിന്ദു പരിഷത്ത് ഘോഷയാത്രയ്ക്ക് നേരെ നടന്ന ആക്രമണമാണ് സംഘർഷത്തിൽ കലാശിച്ചത്. ഹരിയാനയിലെ നുഹിലാണ് സംഭവം. ഗുഡ്ഗാവ് പോലീസാണ് ഇക്കാര്യം അറിയിച്ചത്.
ഹോം ഗാർഡായ നീരജ് കുമാർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഡിഎസ്പി ഹോഡൽ സജ്ജെയിൻ സിംഗിന്റെ തലയ്ക്ക് വെടിയേറ്റു. അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുഡ്‌ഗോൺ ഇൻസ്‌പെക്ടർ സന്ദീപ് കുമാറിന് വയറ്റിലും വെടിയേറ്റു. ഖേദ്കി ദൗല പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ദേവേന്ദർ കുമാറിനും സംഭവത്തിൽ പരിക്കേറ്റു.
നുഹിൽ രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ 12 പോലീസുകാരെ ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൈന്ദവ ഘോഷയാത്രയ്ക്കിടെ ഇസ്ലാമിസ്റ്റുകൾ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതിനെ തുടർന്ന് വൻ സംഘർഷമാണ് അരങ്ങേറിയത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുസ്ലീം ആധിപത്യമുള്ള നുഹ് മേഖലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഗുഡ്ഗാവിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ കുട്ടികളടക്കം 2,500 ഓളം പേരാണ് അഭയം പ്രാപിച്ചത്.
തുടർന്ന് പോലീസ് എത്തി കണ്ണിവാതകം പ്രയോഗിച്ചെങ്കിലും കാര്യമുണ്ടായില്ല. കൂടുതൽ സേനയെ സ്ഥലത്തെത്തിച്ചാണ് അക്രമികളെ പിടികൂടിയത്. ഇതേ തുടർന്ന് ജില്ലാ ഭരണകൂടം ഗുഡ്ഗാവിൽ 144 പ്രഖ്യാപിച്ചു.
Discussion about this post