ന്യൂഡൽഹി: ജി എസ് ടി വരുമാനത്തിൽ വൻ കുതിച്ചു കയറ്റം. ജൂലൈ 31ന് അവസാനിച്ച മാസം 1.65 ലക്ഷം കോടി രൂപയാണ് ചരക്ക് സേവന നികുതി ഇനത്തിലെ വരുമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനത്തിൽ നിന്നും 11 ശതമാനത്തിന്റെ വർദ്ധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.
2017 ജൂലൈ മാസത്തിൽ ജി എസ് ടി ഏർപ്പെടുത്തിയ ശേഷം ഇത് ആറാം തവണയാണ് വരുമാനം 1.6 ലക്ഷം കോടിക്ക് മുകളിൽ എത്തുന്നത്. കഴിഞ്ഞ മാസം പിരിച്ചെടുത്ത 1,65,105 കോടി രൂപയിൽ 29,773 കോടി രൂപ കേന്ദ്ര വിഹിതവും 37,623 കോടി സംസ്ഥാന വിഹിതവും 85,930 കോടി ഐജിഎസ്ടിയും 11,779 കോടി സെസുമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഐജിഎസ്ടിയിൽ നിന്നും 39,785 കോടി രൂപ കേന്ദ്ര വിഹിതത്തിലേക്കും 33,188 കോടി സംസ്ഥാന വിഹിത്തിലേക്കും വകയിരുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ആഭ്യന്തര ഇടപാടുകളിൽ നിന്നുമുള്ള വരുമാന വർദ്ധനവ് 15 ശതമാനമാണെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post