ന്യൂഡല്‍ഹി : ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ നാല് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ എന്‍ ഐ എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. തന്‍വീര്‍, ആബിദ്, ബിലാല്‍, ഇര്‍ഷാദ് ആലം എന്നിവരെയാണ് എന്‍ ഐ എ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ ബിഹാറിലെ ചമ്പാരണ്‍ സ്വദേശികളാണ്.
ഇവര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി പ്രവര്‍ത്തിക്കുകയും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. കൂടാതെ ആയുധങ്ങളും വെടിക്കാേപ്പുകളും ശേഖരിച്ച് രാജ്യത്തിനകത്ത് വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ക്കും ഇവര്‍ പദ്ധതിയിട്ടിരുന്നു.
ഈ കേസില്‍ ഇതുവരെ 15 പേരെയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇതുവരെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരോധിത സംഘടനയിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദത്തിനായി വിദേശത്ത് നിന്ന് പണം എത്തിച്ചു നല്‍കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
എന്‍ ഐ എയുടെ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച് തീവ്രവാദവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുന്നതിനായി പ്രത്യേക സമുദായത്തില്‍പ്പെട്ട ഒരു യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ക്രിമിനല്‍ സംഘവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ട്. കൂടാതെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആയുധ പരിശീലന ക്ലാസ്സുകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും, ആയുധ നിയമം അടക്കമുള്ള ഗുരുതര വകുപ്പുകളും പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിരക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post