ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ ജനുവരിയിൽ ആരംഭിക്കുമെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ജനുവരി 21, 22, 23 തീയതികളിൽ ആയിരിക്കും നടത്തപ്പെടുക. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൂജ ജനുവരി 14 ന് ആരംഭിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഔദ്യോഗിക ക്ഷണ കത്ത് അയച്ചിട്ടുണ്ടെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.136 സനാതന പരമ്പരകളിലെ 25,000 ഹൈന്ദവ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നതെന്നും അദ്ദേഹം അറിയിച്ചു. നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ ‘രാംലല്ലയുടെ’ പ്രതിഷ്ഠാ ചടങ്ങ് നടത്താൻ ട്രസ്റ്റ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. വിഗ്രഹപ്രതിഷ്ഠ നടത്തുന്ന പ്രധാന ശ്രീകോവിലിന്റെ പണി ഉടനെ പൂർത്തിയാകും.
പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ഒരുമാസം ഒരു ലക്ഷം സന്യാസിമാർക്കും ഭക്തജനങ്ങൾക്കും സൗജന്യമായി ഭക്ഷണം നൽകുമെന്ന് ട്രസ്റ്റ് അറിയിച്ചു
Discussion about this post