ബന്ധങ്ങൾ വാക്കുകൾക്ക് അതീതമാണ്. അവിടെ വർഗ്ഗത്തിനോ സൗന്ദര്യത്തിനോ സ്ഥാനമില്ല. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങൾ തമ്മിലും ഇത്തരം ആത്മബന്ധങ്ങൾ ഉണ്ടാവും. ഇങ്ങനെ നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒരു പശുവും പാമ്പും കണ്ടുമുട്ടുന്ന വീഡിയോയാണിത്. ഇവ പരസ്പരം ആക്രമിക്കുമെന്ന് വീഡിയോ കാണുന്ന ആരും ഒന്ന് ചിന്തിച്ചുപോകും. എന്നാൽ നേരെ വിപരീതമാണ് നടന്നത്. തൊട്ട് മുന്നിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടപ്പോൾ പശു ഒന്ന് ഞെട്ടിപ്പോയെങ്കിലും പിന്നീട് പതിയെ അതിനെ ഇണക്കിയെടുക്കാനാണ് ശ്രമിച്ചത്. സ്വന്തം വായ കൊണ്ട് പാമ്പിന്റെ പത്തി താഴ്ത്തിയും തലയിൽ നക്കിയുമൊക്കെയാണ് സ്‌നേഹപ്രകടനം. പാമ്പ് ഇത് അംഗീകരിക്കുന്നതായും കാണാം.
https://twitter.com/susantananda3/status/1687139373329039360?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687139373329039360%7Ctwgr%5E0bb9bf761f7558dbb69a3968b888ef16f7ff731e%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Fmalayalam%2Fworld%2Fcow-and-snake-face-to-face-viral-video-152453
ഐഎഫ്എസ് ഓഫീസർ ആയ സുശാന്ത നന്ദയാണ് ഈ അപൂർവ്വ സംഗമത്തിന്റെ വീഡിയോ പങ്കുവെച്ചത്. ”വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. ശുദ്ധമായ സ്‌നേഹത്തിലൂടെ നേടിയ വിശ്വാസം” എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post