തിരുവനന്തപുരം: ഹരിയാനയെ പിന്നിലാക്കി മെഡല്‍പ്പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ കേരളം ഒന്നാം സ്ഥാനം തേടിയുള്ള കുതിപ്പ് തുടങ്ങി. 10000 മീറ്ററില്‍ കേരളത്തിന്റെ ഒപി ജെയ്ഷ സ്വര്‍ണം നേടി. ഈ ഇനത്തില്‍ കേരളത്തിന്റെ തന്നെ പ്രീജ ശ്രീധരനാണ് വെള്ളി, പ്രീജ ശ്രീധരന്റെ വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു ഇത്.
ട്രിപ്പിള്‍ ജംബില്‍ കേരളത്തിന്റെ രഞ്ജിത് മഹേശ്വരി മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 16.66 മീറ്ററാണ് രഞ്ജിത് മറികടന്നത് . പഞ്ചാബിന്റെ അര്‍പീന്ദര്‍സിംഗിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും ഫെന്‍സിങ് സാബറെയിലും കേരളം ഇന്ന് സ്വര്‍ണം നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അനു രാഘവനാണ് സ്വര്‍ണം. ജിഷ വി.വി വെങ്കലം സ്വന്തമാക്കി.
പഞ്ചാബിനാണ് വെള്ളി. ഭവാനി ദേവി, തസ്‌നി, നേഹ, ജോസ്‌ന എന്നിവരുടെ ടീമാണ് സ്വര്‍ണം നേടിയത്.
36 സ്വര്‍ണത്തോടെ കേരളം രണ്ടാം സ്ഥാനത്താണിപ്പോള്‍. ഫെന്‍സിങ്ങില്‍ രണ്ട് സ്വര്‍ണം നേടിയപ്പോള്‍ സൈക്ലിങ്ങിലും കയാക്കിങ്ങിലുമാണ് കേരളത്തിന്റെ മറ്റു മെഡലുകള്‍.
സൈക്ലിങ് 500 മീറ്റര്‍ ടീം പര്‍സ്യൂട്ടില്‍ ലിഡിയമോള്‍ സണ്ണി, വി.ജി. പാര്‍വതി, വി.രജനി, മഹിത മോഹന്‍ എന്നിവരും വനിതകളുടെ 20 കിലോമീറ്റര്‍ പോയിന്റ് റേസില്‍ മഹിത മോഹനും സ്വര്‍ണം നേടി. ഈയിനത്തില്‍ പാര്‍വി.വി.ജി വെള്ളിയും ബിസ്മി വെങ്കലവും കരസ്ഥമാക്കി.
500 മീറ്റര്‍ കയാക്കിങ് കെ ഫോറില്‍ ജസ്റ്റിമോള്‍, മിനിമോള്‍, ട്രീസ ജേക്കബ്, അനുഷ ബിജു എന്നിവരാണ് രണ്ടാമത്തെ സ്വര്‍ണം നേടിയത്.
Discussion about this post