ന്യൂഡൽഹി: നേതാക്കൾക്കിടയിൽ ആഭ്യന്തരസംഘർഷം തുടരുന്നതിനിടെ എൻസിപി ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ. എൻസിപി നേതാവും ശരദ് പവാറിന്റെ വിശ്വസ്തനുമായ ജയന്ത് പാട്ടീൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകളാണ് ഇത്തരം ചർച്ചകൾക്ക് ആധാരം. എൻസിപി നേതാവും അമിത് ഷായും തമ്മിലുള്ള ചർച്ചകളിൽ അജിത് പവാർ മധ്യസ്ഥനായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുംബൈയിൽ വച്ച് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജയന്ത് പാട്ടീൽ അമിത് ഷായെ കണ്ടെതെന്നാണ് റിപ്പോർട്ടുകൾ. നിയമസഭാ കക്ഷി നേതാവും എൻസിപിയുടെ മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷനുമായ ജയന്ത് പാട്ടീൽ അജിത് പവാർ ക്യാമ്പിൽ ചേരുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പരന്നിരുന്നു. ഇതിനിടെയാണ് അമിത് ഷായെ സന്ദർശിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എൻ.സി.പി. സംസ്ഥാന പ്രസിഡന്റായ ജയന്ത് പാട്ടീൽ മഹാരാഷ്ട്രയിലെ ഇസ്ലാംപുരിൽനിന്നുള്ള എം.എൽ.എ.യാണ്. 61-കാരനായ മുൻമന്ത്രികൂടിയായ അദ്ദേഹം ഏഴുതവണ എം.എൽ.എ.യായിട്ടുണ്ട്.
അതേസമയം രണ്ടു ദിവസത്തെ പൂനൈ സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശരദ് പവാുമായി വേദി പങ്കിട്ടു. ശരിയായ വേദിയിൽ വരാൻ അദ്ദേഹം വളരെയധികം സമയമെടുത്തുവെന്ന് അമിത് ഷാ അജിത് പവാറിനെ വേദിയിലിരുത്തി പറഞ്ഞു. അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി, ബിജെപിശിവസേന സഖ്യത്തിന്റെ ഭാഗമായതിനു ശേഷം ആദ്യമായാണ് അമിത് ഷാ പൂനെയിലെത്തുന്നത്.
Discussion about this post