ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 യിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകം പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഇസ്രോ പുറത്തുവിട്ടത്. ചാന്ദ്രയാന്റെ ലൂണാർ ഓർബിറ്റ് ഇൻസെർട്ടേഷന്റെ സമയത്ത് പകർത്തിയ ദൃശ്യങ്ങളാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.’എനിക്ക് ചാന്ദ്ര ഗുരുത്വാകർഷണം അനുഭവപ്പെടുന്നു’ എന്നായിരുന്നു ഇൻസെർട്ടേഷൻ സമയത്ത് ചാന്ദ്രയാൻ ഐഎസ്ആർഒയ്ക്ക് നൽകിയ സന്ദേശം.
https://twitter.com/chandrayaan_3/status/1688215948531015681
https://twitter.com/isro/status/1687829587018100736
ഇന്നലെ ചാന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി ഒരു നിർണായ കടമ്പ കൂടി ചാന്ദ്രയാൻ 3 കടന്നിരുന്നു. പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് കടക്കുന്ന കടമ്പയാണ് ഇന്നലെ വിജയകരമായി പൂർത്തീകരിച്ചത്. ഭൂമിയിൽ നിന്ന് 22 ദിവസത്തെ യാത്രയ്‌ക്കൊടുവിലാണ് ചാന്ദ്ര പ്രവേശന മുഹൂർത്തം ഉണ്ടായത്. ഇനി ഓഗസ്റ്റ് 23 ന് വൈകീട്ട് 5.45 ന് ദക്ഷിണ ധ്രുവത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും.
പേടകം നിലവിൽ ദീർഘവൃത്ത പഥത്തിൽ ചന്ദ്രനെ ചുറ്റിത്തുടങ്ങി. ഇന്ന് രാത്രി 11 ന് ആദ്യ ഭ്രമണപഥം താഴ്ത്തൽ നടക്കും. 9,14,16 തീയതികളിലും പഥം താഴ്ത്തും. 17ന് നൂറു കിലോമീറ്റർ അടുത്ത് ലാൻഡറിനെ എത്തിച്ചശേഷം പ്രപ്പൽഷൻ മോഡ്യൂൾ വേർപെടും. തുടർന്നാണ് സോഫ്റ്റ് ലാൻഡിങ്.
Discussion about this post