Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നൂഹിൽ പാവങ്ങളുടെ വീട് ഹരിയാന സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു; ബുൾഡോസർ ചികിത്സയ്‌ക്കെതിരെ ഒവൈസി

by Brave India Desk
Aug 7, 2023, 12:05 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ സർക്കാർ പാവങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസാദുദ്ദീൻ ഒവൈസി. നൂഹിൽ കഴിഞ്ഞ ദിവസം ഒരു വിഭാഗം കലാപവുമായി തെരുവിലിറങ്ങിയതിന് പിന്നാലെ സംസ്ഥാന സർക്കാർ നിയമവിരുദ്ധ നിർമിതികൾ പൊളിച്ചു നീക്കി തുടങ്ങിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് ഒവൈസിയുടെ പ്രതികരണം.

വിശ്വഹിന്ദു പരിഷത് നടത്തിയ ജലാഭിഷേക യാത്രയ്ക്ക് നേരെ ഒരു സംഘം മതതീവ്രവാദികൾ അക്രമം അഴിച്ചുവിട്ടതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ജില്ലയുടെ പല ഭാഗങ്ങളിലും അക്രമം അഴിച്ചുവിട്ടിരുന്നു. പോലീസുകാർ ഉൾപ്പെടെ ആറ് പേർ സംഘർഷങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ നൂഹിലൂടെ ഘോഷയാത്ര സമാധാനപരമായി കടന്നുപോകവേ ഒരു വിഭാഗം സംഘടിച്ചെത്തി തടയുകയും അക്രമിക്കുകയുമായിരുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് നേരെ കല്ലേറുൾപ്പെടെ നടത്തിയ ഇവർ കലാപകാരികളെ നിയന്ത്രിക്കാനെത്തിയ ഹോം ഗാർഡുമാരെയും അക്രമിച്ചു. പിന്നീട് ജില്ലയിൽ പലയിടത്തായി അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ ആസൂത്രിതമായ അക്രമമാണ് മതതീവ്രവാദികൾ നടത്തിയതെന്നും കല്ലും മറ്റും അക്രമികൾ നേരത്തെ ശേഖരിച്ചുവെച്ചിരുന്നതായും സർക്കാർ വെളിപ്പെടുത്തിയിരുന്നു.

സംഘർഷം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ കലാപകാരികൾ ശ്രമിച്ചെങ്കിലും പോലീസും സർക്കാരും ജാഗ്രത പാലിച്ചതിനാൽ ഒഴിവാകുകയായിരുന്നു. നൂഹിൽ നൂറു കണക്കിന് ചെറുതും വലുതുമായ അനധികൃത കൈയ്യേറ്റങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ മറവിലായിരുന്നു കലാപകാരികൾ സംഘടിച്ചത്. ഇതേ തുടർന്നാണ് സംഭവത്തിന് പിന്നാലെ ഈ അനധികൃത നിർമിതികൾ പൊളിക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഒവൈസിയുടെ പ്രതികരണം.

ബുൾഡോസർ നടപടിക്ക് മുൻപ് സർക്കാർ നിയമവ്യവസ്ഥകൾ പാലിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ട്വിറ്ററിൽ ഒവൈസി കുറിച്ചു. കെട്ടിട ഉടമയ്ക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് നിർദ്ദേശം. ഇത് പാലിക്കപ്പെട്ടില്ലെന്നും ഒവൈസി വിമർശിച്ചു. പാവപ്പെട്ടവർക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. ക്രിമിനലുകൾ ഇപ്പോഴും
നിർബാധം വിഹരിക്കുകയാണെന്നും ഒവൈസി പറഞ്ഞു.

ആരോപണങ്ങളുടെ പേരിൽ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് ഭവന രഹിതരായതെന്നും ഒവൈസി പറയുന്നു. ക്രിമിനലുകളുടെ മുൻപിൽ ഖട്ടാർ സർക്കാർ തലകുനിക്കുകയാണ്. കളിമൺ വീടുകളും ചേരികളും തകർത്ത് സ്വയം കരുത്തനെന്ന് കരുതുകയാണ് ചെയ്യുന്നതെന്നും ഒവൈസി വിമർശിച്ചു.

Tags: muslimHaryanaasaduddin owaisiAIMIMDemolitionNuhBuldozer
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies