ബംഗളൂരു: കന്നട നടി സ്പന്ദന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭർത്തവും നടനുമായ വിജയ് രാഘവേന്ദ്രയ്‌ക്കൊപ്പം ബാങ്കോക്കിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹൃദയാഘാതം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ ബംഗളൂരുവിലെത്തിക്കും. സംസ്‌കാര തീയതി നിശ്ചയിട്ടില്ല. ശൗര്യ എന്ന മകളുണ്ട്.
16 ാം വിവാഹ വാർഷികം ആഘോഷിക്കാനായി തായ്‌ലൻഡിലെത്തിയതായിരുന്നു ദമ്പതികൾ.
Discussion about this post