കൊച്ചി : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഇതിന്റെയൊക്കെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഹര്‍ജിയില്‍ ലിജീഷ് പറയുന്നു. ആരോപണ വിധേയനായ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ഹര്‍ജിക്കാരന്‍ ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു.
രഞ്ജിത്ത് ജൂറി അംഗങ്ങള്‍ക്കിടയില്‍ നിയമവിരുദ്ധമായി ഇടപെടുകയും അര്‍ഹതയുള്ളവരുടെ അവാര്‍ഡ് തടയുകയും ചെയ്‌തെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയനാണ് ആദ്യം ആരോപണം ഉന്നയിച്ചത്. വിനയന്‍ പുറത്ത് വിട്ട നേമം പുഷ്പരാജിന്റെ ഓഡിയോ സംഭാഷണം രഞ്ജിത്ത് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതം നടത്തിയെന്നതിന്റെ തെളിവായി ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. തന്റെ സിനിമയ്ക്ക് പുരസ്‌കാരം കിട്ടാതിരിക്കാന്‍ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നായിരുന്നു സംവിധായകന്‍ വിനയന്റെ ആരോപണം.
Discussion about this post