റിയാദ് : ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ട് ചില പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് സൗദി അറേബ്യൻ ഭരണകൂടം. പരിഷ്കരിച്ച പുതിയ നിയമങ്ങൾ പ്രകാരം വനിതാ ടാക്സികളിൽ പുരുഷന്‍മാരെ മാത്രമായി യാത്രചെയ്യാന്‍ അനുവദിക്കില്ല. വനിതാ ടാക്സികളിൽ പുരുഷന് യാത്ര ചെയ്യണമെങ്കില്‍ പ്രായപൂര്‍ത്തിയായ അടുത്ത ബന്ധുവായ സ്ത്രീ കൂടെ ഉണ്ടാവണം എന്നാണ് പരിഷ്കരിച്ചിരിക്കുന്ന പുതിയ നിയമം പറയുന്നത്. സൗദി അറേബ്യയിൽ കഴിഞ്ഞ വർഷമാണ് വനിതാ ടാക്സി സേവനങ്ങൾ ആരംഭിച്ചത്.
ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സവാരി നിഷേധിക്കാനോ റദ്ദാക്കാനോ അവകാശമുള്ള സന്ദര്‍ഭങ്ങളിലും പരിഷ്കരണങ്ങൾ നടത്തിയിട്ടുണ്ട്. യാത്രക്കാരൻ ഏതെങ്കിലും സാധനങ്ങളോ മറ്റോ മറന്നു വെച്ചാൽ മാത്രം ഡ്രൈവർക്ക് യാത്രക്കാരനെ ഫോണിൽ വിളിച്ച് അറിയിക്കാവുന്നതാണ്. മറ്റു ആവശ്യങ്ങൾക്ക് ഒന്നും ഡ്രൈവർ യാത്രക്കാരനെ ഫോണിൽ വിളിക്കുന്നത് അനുവദനീയമല്ല. നിയമം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും പുതിയ നിയമം പറയുന്നു.
യാത്രയ്ക്കിടയിൽ യാത്രക്കാരൻ പുകവലിക്കുകയാണെങ്കിൽ യാത്ര റദ്ദാക്കാൻ ഡ്രൈവർക്ക് അവകാശം ഉണ്ടായിരിക്കും. കാറിലിരുന്ന് ഭക്ഷണം കഴിക്കുന്നതും സീറ്റ് ബെൽറ്റ് ഇടാൻ വിസമ്മതിക്കുന്നതും കാറിന് ഏതെങ്കിലും തരത്തിൽ കേടുപാടുകൾ ഉണ്ടാക്കുന്നതും പോലെയുള്ള സന്ദർഭങ്ങളിലും യാത്ര നിഷേധിക്കാം. ഡ്രൈവറോട് മോശമായി പെരുമാറുന്നതും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ആവശ്യപ്പെടുന്നതും പോലെയുള്ള സാഹചര്യങ്ങളിലും ഡ്രൈവർക്ക് യാത്ര റദ്ദാക്കാൻ പരിഷ്കരിച്ച ടാക്സി നിയമങ്ങൾ അവകാശം നൽകുന്നുണ്ട്
Discussion about this post