തിരുവനന്തപുരം: ഭാരത് ധര്‍മ ജനസേന പാര്‍ട്ടിയ്ക്ക് ചിഹന്മായി ‘കൂപ്പു കൈ’ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് അറിയിച്ചു. വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ചിഹ്നം കോണ്‍ഗ്രസ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയുടേതിന് സമാനമായത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുന്നതെന്നും സുധീരന് പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സുധീരന് പറഞ്ഞു. മുല്ലപ്പെരിയാറിലെ ജനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിത്. ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും, പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഡിസിസി പ്രസിഡന്റുമാരൊഴികെയുള്ള ഭാരവാഹികളെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കുമെന്നും സുധീരന് പറഞ്ഞു..
Discussion about this post