തിരുവനന്തപുരം: ഭഗവാൻ വിഘ്നേശ്വരനെ മിത്തെന്ന് അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിന് പരോക്ഷ മറുപടിയുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. വീടിന്റെ അകത്തളത്തിലെ ഗണപതിയുടെ ചുവർചിത്രത്തോടൊപ്പം ലഘു കുറിപ്പ് പങ്കുവച്ചാണ് സുരേഷ് ഗോപി മറുപടി നൽകിയത്.
‘താങ്കളുടെ മിത്ത് എന്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം കോടികണക്കിന് മനുഷ്യരുടെ സത്യം,’ എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകൾ.
കുന്നത്തുനാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ, ഹിന്ദു ദൈവമായ ഗണപതി മിത്ത് (myth) ആണെന്ന പരാമർശം നടത്തിയതിനെതിരേ എൻഎസ്എസ് ഉൾപ്പെടെയുള്ള ഹിന്ദു സമുദായ സംഘടനകും ബിജെപി, യുവ മോർച്ച, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകൾ ളും രംഗത്തെത്തിയിരുന്നു.
ഗണപതിയും പുഷ്പക വിമാനവുമൊന്നും ശാസ്ത്രമല്ലെന്നും എല്ലാം മിത്തുകളാണെന്നുമായിരുന്നു ഷംസീർ പറഞ്ഞത്. ഹൈന്ദപുരാണങ്ങളിലെ സംഭവങ്ങൾ അന്തവിശ്വാസങ്ങൾ ആണ് പ്രചരിപ്പിക്കുന്നതെന്നും ഷംസീർ പറഞ്ഞിരുന്നു.
Discussion about this post