മുംബൈ: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രംഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് തുറന്നു പറഞ്ഞ് ഗ്ലാമറസ് താരം ഷെർലിൻ ചോപ്ര. വിവാഹിതയാകുന്നതിന് ചില നിബന്ധനകളും താരം പങ്കുവച്ചു.
രാഹുലിനെ വിവാഹം കഴിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ‘അതെ’ എന്നാണ് ഷെർലിൻ മറുപടി നൽകിയത്. വിവാഹശേഷം പേരിലെ ചോപ്ര മാറ്റില്ല. ഷെർലിൻ എന്ന പേരിനൊപ്പം ഗാന്ധിയെന്നോ രാഹുലെന്നോ ചേർക്കില്ല. ചോപ്രയായിതന്നെ തുടരും. ഷെർലിൻ പറയുന്നു. രാഹുൽ നല്ലൊരു വ്യക്തിയാണെന്നും ഷെർലിൻ പറഞ്ഞു.
ഇതിന് മുൻപും വാർത്തകളിൽ നിറഞ്ഞുനിന്ന താരമാണ് ഷെർലിൻ ചോപ്ര.സംവിധായകൻ സാജിദ് ഖാനെതിരേയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരേയും ഷെർലിൻ പീഡന പരാതി നൽകിയിരുന്നു. എക്ത കപൂറിന്റെ പൗരാഷ്പുർ-2 എന്ന വെബ്സീരീസിലൂടെയാണ് തിരിച്ചുവരവ്. ഇതിന്റെ പ്രൊമോഷൻ തിരക്കിലാണ് നടി ഇപ്പോഴുള്ളത്.
Discussion about this post