കൊച്ചി : സംസ്ഥാന ചലചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൂടാതെ കേസില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടറിനെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. അതിനുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ചലചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന്‍ രഞ്ജിത്ത് പുരസ്‌കാര നിര്‍ണ്ണയത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് കാട്ടി ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജീഷ് മുള്ളേഴത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Discussion about this post