ബെംഗളൂരു : ദേശീയ അന്വേഷണ ഏജൻസിയുടെ വിശദ പരിശോധനയിൽ മൂന്ന് ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി. ബെംഗളൂരുവിൽ നിന്നുമാണ് എൻഐഎ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തത്. കൃത്യമായ പാസ്പോർട്ടോ ഇന്ത്യൻ വിസയോ ഇല്ലാതെ ഇന്ത്യയിൽ കഴിഞ്ഞു വരികയായിരുന്നു ഇവർ മൂന്നുപേരും.
ബംഗളൂരുവിലെ ബെല്ലന്തൂർ മേഖലയിൽ നടത്തിയ പരിശോധനയിൽ ആണ് എൻഐഎ കൃത്യമായ രേഖകളില്ലാതെ ഇന്ത്യയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തിയത്. പാസ്‌പോർട്ട് ആക്‌ട്, ഫോറിനേഴ്‌സ് ആക്ട് എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബെല്ലന്തൂർ പോലീസ് പരിധിയിൽ താമസിക്കുന്ന ഖലീൽ ചപ്രസി, അബ്ദുൾ ഖാദർ, മുഹമ്മദ് സാഹിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും കൂടുതൽ അന്വേഷണങ്ങൾക്കായി ബെംഗളൂരു പോലീസിന് കൈമാറിയിട്ടുണ്ട്.
Discussion about this post