ന്യൂഡൽഹി : സോണിയ ഗാന്ധിയുടെ ജീവിതാഭിലാഷങ്ങൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തി ബിജെപി എംപി നിഷികാന്ത് ദുബെ. മകനെ വലിയ നേതാവാക്കുക എന്നത് ഇപ്പോഴും സോണിയ ഗാന്ധിയുടെ മനസിൽ വലിയ ആശങ്കയായി തുടരുന്ന കാര്യമാണെന്ന് ദുബെ പറഞ്ഞു. കോൺഗ്രസ് പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”സോണിയ ജിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അവർ ഒരു ഹിന്ദു സ്ത്രീയുടെ ജീവിതം സ്വീകരിച്ച് എല്ലാ കർത്തവ്യങ്ങളും നിർവ്വഹിച്ചു. അവർക്ക് രണ്ട് പ്രാഥമിക ആശങ്കകൾ മാത്രമേയുള്ളൂ- ഒന്ന് മകനെ വലിയ ആളാക്കണം, മറ്റൊന്നും മരുമകനെ സമ്മാനങ്ങൾ കൊണ്ട് മൂടണം. കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള കാരണവും ഇതാണ്” ദുബെ ആരോപിച്ചു.
അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കാത്തതിലും ദുബെ പരിഹസിച്ചു. രാഹുൽ എന്തുകൊണ്ടാണ് പിൻമാറിയതെന്ന് നിഷികാന്ത് ദുബെ ചോദിച്ചു. രാവിലെ എഴുന്നേൽക്കാൻ വൈകിയതാണോ എന്നാണ് അദ്ദേഹം ആരാഞ്ഞത്. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ആദ്യം സംസാരിച്ചത്. രാഹുൽ ഗാന്ധി ആദ്യം സംസാരിക്കുമെന്നായിരുന്നു നേതാക്കൾ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അത് ഉണ്ടായില്ല.
താൻ സവർക്കർ അല്ല എന്നാണ് രാഹുൽ പറയുന്നത്. എന്നാൽ രാഹുലിന് ഒരിക്കലും സവർക്കറാകാൻ സാധിക്കില്ല എന്ന് ദുബെ തുറന്നടിച്ചു.
Discussion about this post