Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

110 വയസ്സിൽ വെള്ളം കുപ്പിയും ചോറ്റുപാത്രവുമെടുത്ത് സ്‌കൂളിലേക്ക് : സൂപ്പറാണ് ഈ മുത്തശ്ശി

by Brave India Desk
Aug 8, 2023, 10:52 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

മക്ക : അറിവ് നേടാൻ പ്രായം ഒരു തടസ്സമേയല്ല എന്ന തെളിയിക്കുകയാണ് 110 കാരിയായ ഒരു മുത്തശ്ശി. അറിവ് കൊണ്ട് മാത്രം നേടാൻ സാധിക്കുന്ന ചിലത് ഈ ലോകത്തുണ്ട്. അത് ഇപ്പോൾ നേടിയില്ലെങ്കിൽ പിന്നെ എപ്പോൾ… തന്നെ കളിയാക്കുന്നവരോടും പരിഹസിക്കുന്നവരോടും 110 കാരിയായ നാവ്ദ അൽ ഖഹ്താനി ചോദിക്കുന്നത് ഇതാണ്. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ ഉംവ ഗവർണറേറ്റിലുള്ള അൽ-റഹ്വ സെന്ററിന്റെ സഹായത്തോടെ നാവ്ദ അൽ-ഖഹ്താനി തന്റെ പഠനത്തിലേക്ക് തിരിച്ചുപോയത്. നാവ്ദയുടെ മൂത്ത കുട്ടിക്ക് 80 വയസ്സാണ് പ്രായം, ചെറിയ കുട്ടിയുടെ പ്രായം 50 ഉം.

എഴുതാനും വായിക്കാനും പഠിച്ചത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് നാവ്ദ പറഞ്ഞു. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് നിരക്ഷരത ഇല്ലാതാക്കുന്ന എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഇവർ ചേർന്നത്. തുടർന്ന് നിരവധി ദിവസം ഇവർ 50 ൽ അധികം വിദ്യാർത്ഥികളോടൊപ്പം സ്‌കൂളിൽ പോയി പാഠങ്ങൾ പഠിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകളും ഇവിടെ അക്ഷരം പഠിക്കാൻ എത്തുന്നുണ്ട്.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

താൻ പാഠങ്ങൾ ആസ്വദിക്കുന്നുണ്ടെന്നും ഓരോ ദിവസത്തെയും ഗൃഹപാഠങ്ങൾ അന്നന്ന് തന്നെ പൂർത്തിയാക്കിയിട്ടുണ്ടെന്നും മുത്തശ്ശി പറഞ്ഞു. നിരക്ഷരത തുടച്ചുനീക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചതിന് രാജ്യത്തെ നേതാക്കളോട് നാവ്ദ നന്ദി അറിയിച്ചു.

സ്‌കൂളിലേക്ക് തിരിച്ച്‌പോകുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു, അതും നൂറ് വർഷങ്ങൾക്കിപ്പുറം. ഇത്രയും കാലം പഠിക്കാൻ പോകാത്തതിൽ ഇപ്പോൾ സങ്കടം തോന്നുന്നുണ്ട്. സമയത്ത് വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ തന്റെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും നിരവധി മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു എന്നും നാവ്ദ പറഞ്ഞു.

ഈ കാലതാമസം തന്റെ ജീവിതത്തിലെ വ്യക്തിഗത പ്രശ്നങ്ങൾ മൂലമല്ലെന്നും, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം പഠനം പൂർത്തിയാക്കാൻ കഴിയാതെ നൂറുകണക്കിന് ആളുകൾ ഇന്നും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

നാവ്ദയുടെ നാല് മക്കൾ അവരുടെ പഠനത്തെ പിന്തുണയ്ക്കുകയും ജീവിതത്തിലെ പുതിയ വികാസത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അത് നീണ്ടുപോയത് ദൈവഹിതത്താൽ ആണെന്ന് അവർ വിശ്വസിക്കുന്നു.

അറുപതുകാരനായ മകൻ മുഹമ്മദാണ് എന്നും അമ്മയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്. ക്ലാസ് കഴിയുന്നത് വരെ അവിടെ കാത്തുനിൽക്കും. എല്ലാ ദിവസവും ഓരോ പുതിയ കാര്യങ്ങൾ അമ്മ പഠിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് മകൻ പറയുന്നു.

‘110 വയസ്സിനു മുകളിൽ പ്രായമുള്ള ഞങ്ങളുടെ അമ്മയ്ക്ക് ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും അഭിമാനിക്കുന്ന ഒരു ഒന്നാണിത്” അദ്ദേഹം പറഞ്ഞു.

അധികാരികൾ പൊതുവിദ്യാഭ്യാസത്തിനായി കൂടുതൽ സ്‌കൂളുകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മകൻ പറഞ്ഞു. ‘ഞങ്ങളുടെ രാജ്യം പൂർണ്ണമായും നിരക്ഷരതയിൽ നിന്ന് മുക്തമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ മക്കളെയും പെൺമക്കളെയും ഒരുപോലെ സേവിക്കാനും ഭാവിയിൽ അവർക്ക് നല്ല തൊഴിലവസരങ്ങൾ നേടനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കാനും നിരക്ഷരത ഇല്ലാതാക്കണമെന്നും അതിന് വേണ്ടി നാം കൈകോർക്കണമെന്നും” അദ്ദേഹം പറഞ്ഞു.

Tags: schoolSaudi woman goes back to school at 110Nawda Al-Qahtani
Share4
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies