ന്യൂഡൽഹി: സഭ വിട്ടുപോകുമ്പോൾ വനിതാ എംപിമാർക്ക് ഫ്‌ളൈയിങ് കിസ് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോഴാണ് വയനാട് എംപിയുടെ ഈ അശ്ലീല പ്രവർത്തി. സംഭവത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം സഭയിൽ ഉന്നയിച്ചത്.
സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ വനിതാ എംപിമാർ ഇരിക്കുന്ന പാർലമെന്റിലേക്ക് ഒരു ഫ്‌ളൈയിങ് കിസ നൽകാൻ കഴിയൂ, രാഹുലിന്റെ നടപടി മാന്യത ഇല്ലാത്തതാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പാർലമെന്റ് ഇത്രയും സ്ത്രീവിരുദ്ധതയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
എനിക്ക് മുമ്പായി സംസാരിക്കാൻ അവസരം ലഭിച്ചയാൾ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്നതിന് നേരെ ഒരു ഫ്ളൈയിങ് കിസ് നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ബുധനാഴ്ച എംപിയായ തിരിച്ചെത്തിയ ശേഷം പാർലമെന്റിൽ ആദ്യ പ്രസംഗം നടത്തിയ ശേഷം ഇറങ്ങിപ്പോകുമ്പോഴാണ് ഫ്‌ളൈയിങ് കിസ് നൽകിയതെന്നാണ് ആരോപണം. പ്രസംഗം കഴിഞ്ഞ് രാഹുൽ ഗാന്ധി ഇറങ്ങുമ്പോൾ ഫയലുകൾ താഴെ വീണെന്നും അതെടുക്കാൻ അദ്ദേഹം കുനിഞ്ഞപ്പോൾ ബിജെപി എംപിമാർ അദ്ദേഹത്തെ നോക്കി ചിരിച്ചു. ഈ സമയം രാഹുൽ ാന്ധി എംപിമാർക്ക് നേരെ ഫ്ലൈയിങ് കിസ് നടത്തിയെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അതേസമയം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗം നടക്കുന്നതിനാൽ ആരോപണത്തിൽ ഉന്നയിക്കപ്പെട്ട ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
*ഫോട്ടോ: ഭാരത് ജോഡോ യാത്രക്കിടെ പ്രവർത്തകർക്ക് നേരെ ഫ്ലൈയിങ് കിസ് നൽകുന്ന രാഹുൽ ഗാന്ധി*
Discussion about this post