ലക്‌നൗ: 14 കാരിയയ ക്രൂരമായി ബലാത്സംഗം ചെയ്ത് മൗലാന. ഉത്തർപ്രദേശിലാണ് സംഭവം. കർണാല സ്വദേശിനിയെ ഷാംലിയിലെ ഒരു മദ്രസയിൽ വെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്. ജൂൺ 20 നാണ് കേസിനാസ്പദമായ സംഭവം.
മദ്രസയിൽ ചേർന്ന പെൺകുട്ടിയെ 10 ദിവസത്തോളം നിരീക്ഷിച്ചതിന് ശേഷമാണ് അതിക്രമത്തിനിരയാക്കിയത്. ഈ ദിവസങ്ങളിൽ പെൺകുട്ടിയെ അധിക്ഷേപിക്കുകയും അനുചിതമായും സ്പർശിക്കുകയും തുടർന്ന മൗലാന, പെൺകുട്ടി വിസമ്മതിക്കുമ്പോൾ ആക്രമിക്കുകയായിരുന്നു.
തുടർന്ന് സംഭവ ദിവസം പെൺകുട്ടിയെ മൗലാന തന്റെ മുറിയിലേക്ക് വിളിച്ച് വരുത്തി, അവിടെ വെച്ച് തന്നെ നിർബന്ധിച്ച് 5 മണിക്കൂറോളം ക്രൂരമായി ബലാത്സംഗം ചെയ്തു. പെൺകുട്ടി നിരസിച്ചെങ്കിലും ലൈംഗികാതിക്രമം തുടരുകയായിരുന്നു.
മൗലാന പലപ്പോഴും തന്നെ നിർബന്ധിക്കാറുണ്ടായിരുന്നുവെന്നും അയാൾ തന്നെ അനുചിതമായി സ്പർശിക്കാറുണ്ടായിരുന്നുവെന്നും കുട്ടി പറയുന്നു. ”അന്ന് രാവിലെ 9 മണിക്ക് അയാൾ എന്നെ വിളിച്ച് ബലാത്സംഗം ചെയ്തു. ഉച്ചയ്ക്ക് 1 മണിക്ക് ശേഷം എന്നെ വിട്ടയച്ചു. എന്നോട് എന്താണ് ചെയ്തതെന്ന് എനിക്ക് വിശദീകരിക്കാൻ പോലും കഴിയില്ലെന്ന് പെൺകുട്ടി മൊഴി നൽകി.
സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സംസ്ഥാന ബാലവകാശ കമ്മീഷൻ മൊഴിയെടുക്കാൻ പെൺകുട്ടിയെ സമീപിക്കുകയും പിന്നീട് കേസിൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു.










