തിരുവനന്തപുരം : കെഎസ്ഇബി വാഴ വെട്ടി നശിപ്പിച്ച കേസിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനമായി. എറണാകുളം കോതമംഗലത്താണ് കെഎസ്ഇബി ജീവനക്കാർ കർഷകനായ തോമസിന്റെ തോട്ടത്തിൽ കുലച്ചു നിന്നിരുന്ന വാഴകൾ വെട്ടി നശിപ്പിച്ചിരുന്നത്. വൈദ്യുതി മന്ത്രിയും കൃഷിമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരത്തെ കുറിച്ച് തീരുമാനം ഉണ്ടായത്.
കോതമംഗലത്ത് തോമസ് എന്ന കർഷകന്റെ കൃഷിയിടത്തിൽ വാഴയില വൈദ്യുതി ലൈനിൽ മുട്ടി എന്ന കാരണത്താലാണ് വാഴകൾ കെഎസ്ഇബി ജീവനക്കാർ വെട്ടി മാറ്റിയത്. കുലച്ചുനിന്നിരുന്ന 406 വാഴകളാണ് ഇവിടെ കെഎസ്ഇബി ജീവനക്കാർ നിഷ്കരുണം വെട്ടിയിട്ടിരുന്നത്.
ചിങ്ങവനം കണ്ടമ്പാറ ഇറിഗേഷന് സമീപം കാവുമ്പുറത്ത് തോമസിന്റെ കൃഷിയിടത്തിലെ 9 മാസം പ്രായമുള്ള വാഴകളാണ് കെഎസ്ഇബി വെട്ടി മാറ്റിയിരുന്നത്. സംഭവം വലിയ വിവാദമായതോടെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കൃഷി മന്ത്രി പി പ്രസാദും തമ്മിൽ നടത്തിയ ചർച്ചയിലാണ് കർഷകന് നഷ്ടപരിഹാരം നൽകാനായി ധാരണയായത്.
Discussion about this post