ഇൻഡോർ: മദ്ധ്യപ്രദേശിൽ വയറിൽ നിന്നുള്ള ഭീമൻ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് ഡോക്ടർമാർ. ഇൻഡോറിലെ ഇൻഡക്‌സ് ആശുപത്രിയിലാണ് സംഭവം. 41 കാരിയായ ആഷ്‌കയുടെ വയറ്റിൽ നിന്ന് രണ്ടു മണിക്കൂറിലെ ശസ്ത്രക്രിയയിലൂടെ 15 കിലോ ഭാരമുള്ള മുഴയാണ് പുറത്തെടുത്തത്.
ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും കടുത്ത വയറുവേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞാണ് യുവതി ചികിത്സ തേടിയത്. പരിശോധനയിൽ വയറിനകത്ത് മുഴ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മുഴ നിരവധി നാഡികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയായതിനാൽ ശസ്ത്രക്രിയ സങ്കീർണമായിരുന്നു. മരണസാധ്യത കൂടുതലായിട്ടും വിജയകരമായി ശസ്ത്രക്രിയ പൂർത്തീകരിക്കുകയായിരുന്നു.
49 കിലോഗ്രാം മാത്രം ഭാരമാണ് യുവതിയ്ക്ക് ഉണ്ടായിരുന്നത്. അതിൽ 15 കിലോയും മുഴയുടെ ഭാരമായിരുന്നു.വളർന്ന് ഭീമാകാരമായ മുഴ പൊട്ടാറായ അവസ്ഥയിലായിരുന്നു. ഇത് കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേനെ എന്ന് ശസ്ത്രക്രിയ വിദഗ്ധ സംഘത്തിലുണ്ടായിരുന്ന ഡോ. അതുൽ വ്യാസ് പറഞ്ഞു.
Discussion about this post