ന്യൂഡൽഹി : മണിപ്പൂരിലെ കലാപത്തിൽ രാഷ്ട്രീയം കലർത്തുന്നത് ലജ്ജാകരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂർ വിഷയത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ അക്രമത്തിൽ ഞങ്ങൾ വേദനിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അമിത് ഷാ ലോക്സഭയിലെ തന്റെ പ്രസംഗം ആരംഭിച്ചത്. മണിപ്പൂരിൽ സംഘർഷം കൈകാര്യം ചെയ്യാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളോട് ആരും യോജിക്കുന്നില്ല. എന്നാൽ മണിപ്പൂരിലെ ചർച്ചയിൽ നിന്ന് ഈ സർക്കാർ ഒളിച്ചോടുകയാണെന്ന് പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.
പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ സംസാരിക്കവേ മോദി സർക്കാർ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് അമിത് ഷാ വ്യക്തമാക്കി. ഈ അവസരത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിനെ കുറിച്ചും രാജ്യത്ത് 90 ലധികം സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയതിനെക്കുറിച്ചും അമിത് ഷാ സൂചിപ്പിച്ചു.
Discussion about this post