പാരിസ്: പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത മൂന്നാമത്തെ ഭീകരനെ തിരിച്ചറിഞ്ഞു. ഫ്രഞ്ച് പൗരനായ മുഹമ്മദ് അഗാദ് ആണ് മൂന്നാമന്. ഭീകരാക്രമണത്തിനിടെ അഗാദ് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പത്ത് ദിവസങ്ങള്‍ മുമ്പ് അഗാദിന്റെ അമ്മക്ക് വന്ന എസ.എം.എസ് സന്ദേശമാണ് ഇയാളെ കണ്ടുപിടിക്കാന്‍ സഹായകമായത്.
നിങ്ങളുടെ മകന് നവംബര്‍ 13ന് രക്തസാക്ഷിയാകും എന്നതായിരുന്നു എസ്.എം.എസിന്റെ ഉള്ളടക്കം. ആക്രമണത്തില്‍ പങ്കെടുത്ത മൂന്നാമന് ആരാണെന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ സൂചനകള്‍ പിന്തുടര്ന്നെത്തിയ അന്വേഷണ സംഘത്തിന് മുഹമ്മദ് അഗാദിന്റെ അമ്മ തന്റെ ഡിഎന്‍എ പരിശോധിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലാണ് ഇവര്‍ താമസിക്കുന്നത്.
ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് അഗാദാണെന്ന് തെളിഞ്ഞു.
Discussion about this post