വാഷിങ്ടണ്‍: പുറം രാജ്യങ്ങളിലേയ്ക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്കില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കോള് ഉയര്‍ന്ന തുകയാണ് കള്ളപ്പണമായി വിദേശത്തേക്ക് ഒഴുകിയത്. 3.41 ലക്ഷം കോടിരൂപയാണ് 2004 നുശേഷം ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കൊഴുകിയതെന്ന് അമേരിക്ക ആസ്ഥാനമായ ഗ്ലോബല്‍ ഫിനാല്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജി.എഫ്.ഐ) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരാശരി 13,900 ഡോളര്‍ പ്രതിവര്‍ഷ കള്ളപ്പണ ഒഴുക്കുള്ള ചൈനയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് റഷ്യ; പ്രതിവര്‍ഷം 10,400 കോടി. മൂന്നാമത് മെക്സിക്കൊ , 52,800 കോടി രൂപ. നികുതി വെട്ടിപ്പ്, അഴിമതി, കുറ്റകൃത്യങ്ങള്‍ മറ്റു നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നാണ് അനധികൃതമായ മൂലധന ഒഴുക്ക് ഉണ്ടാകുന്നത്.
ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 1.1 ലക്ഷം കോടി രൂപയാണ് വികസ്വരരാജ്യങ്ങളില്‍നിന്നും 2013 വര്‍ഷം കള്ളപ്പണത്തിന്റെ രൂപത്തില്‍ പുറത്തേക്ക് ഒഴുകിയത്. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്ഷകാലത്തിനിടയില് ഏതാണ്ട് 51,000 കോടി ഡോളര്‍( 33,66,600,00) ഇന്ത്യയില്‍നിന്ന് കള്ളപ്പണമായി പുറത്തേക്കൊഴുകിയിട്ടുണ്ടെന്ന് ജി.എഫ്.ഐയുടെ പഠനം പറയുന്നു.
2013ല്‍ തന്നെ കള്ളപ്പണത്തിന്റെ ഒഴുക്ക് ലക്ഷംകോടി പിന്നിട്ടുവെന്ന് വികസിതരാജ്യങ്ങളില്‍നിന്നുള്ള അനധികൃത സമ്പത്തിന്റെ ഒഴുക്ക് 2004-2013 എന്നുപേരിട്ട റിപ്പോര്‍ട്ടില്‍ ജി.എഫ്.ഐ പറയുന്നു.
Discussion about this post