കണ്ണൂർ: കീഴ്പ്പള്ളി അയ്യൻകുന്നിൽ കമ്യൂണിസ്റ്റ് ഭീകര സംഘത്തിന്റെ സാന്നിദ്ധ്യം. ഇന്നലെ വൈകീട്ടോടെയാണ് സംഘം അയ്യൻകുന്നിൽ എത്തിയത്. വിയറ്റ്നാം അങ്ങാടിയിൽ ഇവർ പ്രകടനം നടത്തി. ആറളം ഫാം വനവാസികൾക്ക് എന്നെഴുതിയ പോസ്റ്ററും ഇവർ വിയറ്റ്നാം അങ്ങാടിയിൽ പതിച്ചു.
11 അംഗ സംഘമാണ് സ്ഥലത്ത് എത്തിയത് എന്നാണ് വിവരം. ഇതിൽ മൂന്ന് പേർ സ്ത്രീകളുമാണ്. സംഘത്തിന്റെ പക്കൽ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും ഉണ്ടായിരുന്നു. കയ്യിൽ തോക്കുകൾ ഏന്തിയായിരുന്നു പ്രകടനം. ഏകദേശം ഒരു മണിക്കൂറോളം നേരം സംഘം പ്രദേശത്ത് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇവർ ഉൾ കാട്ടിലേക്ക് പോയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കമ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് എത്തുന്നത്. രണ്ട് ആഴ്ച മുൻപ് അയ്യന്തോളിലായിരുന്നു കമ്യൂണിസ്റ്റ് ഭീകര സംഘം എത്തിയത്. അഞ്ചംഗ സംഘമായിരുന്നു എത്തിയത്. അതിന് ദിവസങ്ങൾക്ക് മുൻപും പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർ എത്തി പ്രകടനം നടത്തുകയും പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തിരുന്നു.
അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആളുകളിൽ നിന്നുൾപ്പെടെ പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Discussion about this post