ഷാർജ: ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവതി മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ (32) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കും.
ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയായിരുന്നു യുവതിയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഇവർ ഭർത്താവ് മൃദുൽ മോഹനനൊപ്പം മൂന്നു വർഷത്തോളമായി ഷാർജയിലാണ് ശരണ്യയുടെ താമസം. ഇവിടെ എൻജിനീയറായി ജോലി ചെയ്തുവരികയാണ് മൃദുൽ.
Discussion about this post