കോട്ടയം : നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടക്കെലപ്പെടുത്താന്‍ ശ്രമം. കോട്ടയം ബസേലിയോസ് കോളേജ് ജംഗ്ഷനില്‍ വച്ച് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. നടുറോഡില്‍ വച്ചായിരുന്നു ആക്രമണം ഉണ്ടായത്.
നാല്‍പ്പതുകാരിയായ ബിന്ദുവിനാണ് കഴുത്തില്‍ വെട്ടേറ്റത്. ഇവരെ കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കട്ടപ്പന സ്വദേശി ബാബുവിനെ കോട്ടയം പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് വിവരം. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Discussion about this post