തൃശ്ശൂര്‍ : കേരളത്തില്‍ ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്നേറ്റം മാത്രമേ ഉണ്ടാകൂ എന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഒരു മണ്ഡലങ്ങളിലും ഇനി പിന്നോട്ട് പോകില്ല. കൂടാതെ പദവികള്‍ ആഗ്രഹിച്ചല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ കോടിക്കണക്കിന് യുവാക്കളെ പോലെ താനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന വീക്ഷണത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യ ലോകത്തിന് മുന്നില്‍ മഹാശക്തിയായി മാറിക്കഴിഞ്ഞെന്നും അനില്‍ ആന്‍ണി ചൂണ്ടിക്കാട്ടി.
ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിച്ച് ആദ്യ 67 വര്‍ഷം ഉണ്ടായതിനേക്കാള്‍ വികസന കാര്യങ്ങളാണ് കഴിഞ്ഞ 9 വര്‍ഷമായി നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത്. അത്രയും വികസനമൊന്നും മറ്റാരും ഇതുവരെ രാജ്യത്ത് നടപ്പാക്കിയിട്ടില്ല. രാജ്യത്തിന്റെ എല്ലായിടത്തും അദ്ദേഹം വികസനമെത്തിച്ചു. 2014 ല്‍ 500 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് ഒരു ലക്ഷത്തിലധികമായി. വിമാനത്താവളങ്ങള്‍ 74 ല്‍ നിന്ന് 150 ആയി ഉയര്‍ന്നു. റെയില്‍വേ ലൈനുകള്‍ കൂടുതല്‍ വൈദ്യുതീകരിച്ചു. വരും നാളുകളില്‍ കൂടുതല്‍ വികസനം അദ്ദേഹം നടപ്പിലാക്കുമെന്നും അനില്‍ പറഞ്ഞു.
നരേന്ദ്രമോദിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ബിജെപിയിലെത്തിയത്. അല്ലാതെ സ്ഥാനമാനങ്ങള്‍ മോഹിച്ചിട്ടല്ല. മറ്റു കാര്യങ്ങളെല്ലാം പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പദവികള്‍ സംബന്ധിച്ച് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാദ്ധ്യമ സൃഷ്ടികള്‍ മാത്രമാണെന്നും സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post