കൊല്ലം: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിത്തോട്ടം സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ പള്ളിത്തോട്ടം പോലീസാണ് നടപടി സ്വീകരിച്ചത്.
ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു ഇയാൾ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയുമായി അടുത്തത്. ഇതിന് ശേഷം ഓഡീഷനെന്ന പേരിൽ പെൺകുട്ടിയുടെ ചിത്രങ്ങൾ വാങ്ങുകയായിരുന്നു. പിന്നീട് ഇതിൽ അശ്ലീല ചിത്രങ്ങൾ ചേർന്ന് മോർഫ് ചെയ്തു. പിന്നീട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റി വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ ഭയന്ന് ഇക്കാര്യം കുട്ടി മറച്ചുവച്ചു.
പിന്നീടും ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് തുടർന്നു. പീഡനം അസഹനീയമായതോടെ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ പോലീസ് പിടികൂടിയത്.
Discussion about this post