ഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് അടിസ്ഥാന വിദ്യാഭാസ യോഗ്യത ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണമെന്ന നിയമത്തെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.
സുപ്രീംകോടതി വിധി വന്നതോടെ പത്താംക്ലാസ് ജയിച്ചവര്‍ക്ക് മാത്രമെ ജനറല്‍ സീറ്റുകളില്‍ മത്സരിക്കുവാന്‍ സാധിക്കു. സെപ്റ്റംബറില്‍ നടന്ന ഹരിയാന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്തണമെന്ന നിയമം പാസാക്കിയത്.
കൂടാതെ ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്ന സ്ത്രീകള്‍, എസ്സി, എസ്ടി വിഭാഗക്കാര്‍ എന്നിവര്‍ക്ക് എട്ടാംക്ലാസ് ജയിച്ചിരിക്കണമെന്നും നിയമത്തിലുണ്ട്. അതേസമയം സംവരണ സീറ്റുകളില്‍ മത്സരിക്കുന്ന വനിതകളാകട്ടെ അഞ്ചാംക്ലാസ് പാസായിരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. ഹരിയാനയ്ക്ക് പുറമെ രാജസ്ഥാനിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ പത്താംക്ലാസ് ജയിച്ചിരിക്കണമെന്ന് നിയമമുണ്ട്.
Discussion about this post