തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കുറ്റം നിഷേധിച്ച് പ്രതി മുഹമ്മദ് നിസാം. വിചാരണക്കോടതിയിലാണ് നിസാം കുറ്റം നിഷേധിച്ചത്. എന്നാല്‍ ചന്ദ്രബോസിനെ ഇടിച്ച ഹമ്മര്‍ തമന്റതാണെന്ന് നിസാം കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്.
ചന്ദ്രബോസും കേസിലെ സാക്ഷി അനൂപും തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നും നിസാം കോടതിയില്‍ പറഞ്ഞു. താന്‍ ചന്ദ്രബോസിനെ മര്‍ദിച്ചെന്നതും സെക്യൂരിറ്റി ക്യാബിന് അടിച്ചുതകര്‍ത്തു എന്നതുമുള്‍പ്പെടെയുള്ള സാക്ഷി മൊഴികള്‍ തെറ്റാണെന്നും നിസാം വിചാരണ വേളയില്‍ പറഞ്ഞു.
തന്റെ ഭാര്യ സംഭവസ്ഥലത്ത് വന്നതും ചന്ദ്രബോസിനെ കാറില്‍ കയറ്റിക്കൊണ്ട് പോയി എന്നതും ശരിയാണ്. എന്നാല്‍ അത് വലിച്ചിഴച്ചായിരുന്നില്ല. അവിടെ തര്‍ക്കമോ കയ്യേറ്റമോ ഉണ്ടായിട്ടില്ല. മര്‍ദിക്കാന്‍ ഉപയോഗിച്ചതാണെന്ന് പറഞ്ഞ് കോടതിയില്‍ കാണിച്ച ബാറ്റണ്‍ താന്‍ ഉപയോഗിച്ചിട്ടില്ല എന്നും നിസാം കോടതിയില്‍ പറഞ്ഞു.
Discussion about this post