ന്യൂഡൽഹി: തനിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശം നൽകി കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ഉത്തർപ്രദേശിലെ ഹത്രസ്സിൽ തിക്കിലും തിരക്കിലും പെട്ട് വിശ്വാസികൾ മരിച്ച സംഭവത്തെ കുറിച്ച് പഠിക്കാൻ വന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷനെതിരെ അപകീർത്തികരമായ പരാമർശം മഹുവാ മൊയ്ത്ര നടത്തിയത്.
ഹാഥ്‌റസ് സന്ദര്‍ശിക്കുന്ന രേഖ ശര്‍മയുടെ വീഡിയോയ്ക്ക് താഴെ സാമൂഹിക മാദ്ധ്യമത്തിലിട്ട കമന്റാണ് മഹുവയ്ക്ക് വിനയായത്. മഹുവയ്‌ക്കെതിരെ കേസെടുത്ത് നടപടികളെക്കുറിച്ച് മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മിഷന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹാഥ്‌റസിലെത്തിയ രേഖ ശര്‍മയ്ക്ക് മറ്റൊരാള്‍ കുടപിടിച്ചുകൊടുക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്തുകൊണ്ട് രേഖാ ശര്‍മയ്ക്ക് കുട സ്വയം ചൂടിക്കൂടായെന്ന് ചോദിച്ചുകൊണ്ട് ഒരു എക്‌സ് അക്കൗണ്ടില്‍ വന്ന പോസ്റ്റിലാണ് മഹുവ കമന്റ് ചെയ്തത്. ‘തന്റെ ബോസിന്റെ പൈജാമ താങ്ങുന്ന’ തിരക്കിലാണ് രേഖ ശര്‍മ എന്നായിരുന്നു മഹുവയുടെ കമന്റ്. ഇതിനെതിരെ വലിയ വിമർശനമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്.
നാണംകെട്ടതും മാന്യതയില്ലാത്തതുമായ കമന്റ് എന്നാണ് ബി ജെ പി ഇതിനെതിരെ പ്രതികരിച്ചത്. അതെ സമയം മറ്റൊരവസരത്തിൽ മഹുവ മൊയ്ത്രയ്ക്ക് വേറൊരാൾ കുട പിടിച്ചു കൊടുക്കുന്ന ചിത്രവും ബി ജെ പി വക്താവ് ഷെഹസാദ് പൂനെ വാല പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതെ സമയം കേസ് എടുക്കാൻ തീരുമാനിച്ച ഡൽഹി പോലീസിനെ വെല്ലു വിളിച്ചു കൊണ്ട് മഹുവ മൊയ്ത്ര രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ രാജ്യ വിരുദ്ധമായ കാര്യങ്ങൾ ചെയ്തതിന് പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട ചരിത്രമാണ് മഹുവ മൊയ്ത്രയ്ക്കുള്ളത്
Discussion about this post