മുംബൈ: എൻസിപി ബിജെപിയുമായി കൈകോർക്കണമെന്നാണ് ചിലരുടെ ആഗ്രഹമെന്നും തനിക്ക് മേലെ അതിനുള്ള സമ്മർദ്ദമുണ്ടെന്നും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. തന്റെ തന്റെ അനന്തരവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശരദ് പവാറിന്റെ ഈ പ്രസ്താവന.
അജിത്തുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇതൊരു രഹസ്യ കൂടിക്കാഴ്ചയായിരുന്നില്ല. കുടുംബാംഗങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയെ ആളുകൾ എന്തിന് എതിർക്കണം? എന്നായിരുന്നു ശരദ് പവാറിന്റെ മറുപടി.
എന്റെ അനന്തരവനെ കണ്ടതിൽ എന്താണ് തെറ്റ്? ഒരു കുടുംബത്തിലെ മുതിർന്ന ഒരാൾ മറ്റൊരു കുടുംബാംഗത്തെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിൽ ഒരു പ്രശ്‌നവും ഉണ്ടാകരുത്, അദ്ദേഹം എന്റെ മരുമകനാണ്, ഞാൻ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണെന്ന് ശരദ് പവാർ പറഞ്ഞു.
പൂനെയിലെ വ്യവസായ പ്രമുഖനായ അതുൽ ചോർദിയയുടെ വസതിയിലാണ് ശരദ് പവാറും അജിത് പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ച എൻസിപിയുടെ പിളർപ്പുമായി ബന്ധപ്പെട്ട ചർച്ചയാണെന്നും അതല്ല ബിജെപിയിലേക്ക് ചേക്കാറാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി, ബിജെപിശിവസേന സഖ്യത്തിന്റെ ഭാഗമായിരുന്നു.
Discussion about this post