ജയ്പൂര്‍ : രാജസ്ഥാനില്‍ ക്ഷേത്രപൂജാരിയെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റാസല്‍ ഗ്രാമത്തിലാണ് സംഭവം. മോഹന്‍ ദാസ് എന്ന 72 കാരന്റെ മൃതദേഹമാണ് താമസ മുറിയില്‍ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയതെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. പോലീസ് കണ്ടെത്തുമ്പോള്‍ മൃതശരീരത്തിന്റെ വായും കൈകാലുകളും ബന്ധിച്ച നിലയിലായിരുന്നു. കൊലപാതകത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലോക്കല്‍ പോലീസ് വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനനില പാടെ തകര്‍ന്നതായി ബിജെപി ആരോപിച്ചു.
കുച്ചമണ്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മോഹന്‍ ദാസിന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ കാലുകളും കൈകളും വായയും ബന്ധിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് ലോക്കല്‍ പോലീസ് സംഘം സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫോറന്‍സിക്, ക്രൈം, ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി റാസല്‍ ഗ്രാമത്തില്‍ താമസിച്ചു വരികയായിരുന്നു മോഹന്‍ ദാസ്. ഇദ്ദേഹം തനിച്ചാണ് മുറിയില്‍ താമസിച്ചിരുന്നതെന്ന് കുച്ചമണ്‍ സിറ്റി പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് പറഞ്ഞു. കൈയും കാലും വായും കെട്ടിയിരിക്കുന്നതാണ് മരണം കൊലപാതകമാണെന്ന് സംശയം ജനിപ്പിക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. അദ്ദേഹത്തിന്റെ കുടുംബം അതേ ഗ്രാമത്തില്‍ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.
ഞായറാഴ്ച രാത്രി അത്താഴം കഴിച്ച് പൂജാരി ഉറങ്ങാന്‍ പോയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് സമീപത്തുള്ള ചില ഗ്രാമവാസികളുമായി ഇദ്ദേഹം സംസാരിച്ചതായും തെളിഞ്ഞിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ പോലീസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഗ്രാമവാസികള്‍ തിങ്കളാഴ്ച പ്രതിഷേധവുമായി രംഗത്തെത്തി. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നതായി ബിജെപിയും ആരോപിച്ചു.
“ഹിന്ദു പുരോഹിതന്റെ കൊലപാതകത്തെ ഞാന്‍ അപലപിക്കുന്നു. രാജസ്ഥാനില്‍ ഇപ്പോള്‍ നിരവധി നിയമലംഘനങ്ങാണ് നടക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം താറുമാറായ സാഹചര്യമാണ് നിലനില്‍ക്കുന്നത്”, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ചുള്ള ഭയമില്ലാതെയായി. കുറ്റവാളികള്‍ നിര്‍ഭയരായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഒന്നിനുപുറകെ ഒന്നായി ഇത്തം ഹീനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത്. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംസ്ഥാനത്ത് നിന്ന് ഉയര്‍ന്നുവരുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post