തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസും ഉത്സവബത്തയും അനുവദിച്ചു. ബോണസായി 4000 രൂപയും ഉത്സവബത്തയായി 2750 രൂപയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കൂടാതെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഓണം അഡ്വാന്‍സ് ഒഴിവാക്കണമെന്ന ശുപാര്‍ശ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഇവ അനുവദിക്കാന്‍ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. 600 കോടി രൂപയാണ് ഇതിനായി സര്‍ക്കാരിന് ആവശ്യമായി വരിക.
സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും പ്രഖ്യാപിച്ചു. പാര്‍ട്ട് ടൈം – കണ്ടിന്‍ജന്റ് ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് 6000 രൂപയാണ് ഓണം അഡ്വാന്‍സ് ഇനത്തില്‍ ലഭ്യമാകുക.
കരാര്‍ – സ്‌കീം തൊഴിലാളികള്‍ക്ക് ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്കും കഴിഞ്ഞ വര്‍ഷം ലഭിച്ച അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭിക്കും.
Discussion about this post