ന്യൂഡൽഹി : രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സായുധ സേനയ്ക്കും കേന്ദ്ര സായുധ പോലീസ് സേനയ്ക്കുമായുള്ള ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ പ്രസിഡന്റ് ദ്രൗപതി മുർമു പ്രഖ്യാപിച്ചു. ഈ വർഷം 76 പേരാണ് ധീരതയ്ക്കുള്ള പുരസ്കാരങ്ങൾക്ക് അർഹരായിരിക്കുന്നത്. ഇതിൽ 4 പേർക്ക് കീർത്തിചക്രയും 11പേർക്ക് ശൗര്യചക്രയും 5 പേർക്ക് മരണാനന്തര ബഹുമതിയും ലഭിച്ചിട്ടുണ്ട്.
52 കരസേനാ മെഡലുകളും മൂന്ന് നാവികസേന മെഡലുകളും നാല് വ്യോമസേന മെഡലുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത സൈനിക ദൗത്യങ്ങളിൽ നിർണായക സംഭാവനകൾ നൽകിയ എയർഫോഴ്സ് ഉദ്യോഗസ്ഥർക്കും മെഡലുകൾ നൽകിയിട്ടുണ്ട്. സൈനിക നായ മധുവിന് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകും.
മരണാനന്തര ബഹുമതിയായി കീർത്തിചക്ര ലഭിച്ചവർ ശ്രീ. ദിലീപ്കുമാർ (സിആർപിഎഫ്) , ശ്രീ. രാജ് കുമാർ യാദവ (സിആർപിഎഫ്) , ശ്രീ. ബബ്ലു രാഭ (സിആർപിഎഫ്) , ശ്രീ. ശംഭു റോയ് (സിആർപിഎഫ്) എന്നിവരാണ്. ശൗര്യചക്ര ലഭിച്ചവർ മേജർ വിജയ് വർമ്മ, മേജർ സച്ചിൻ നേഗി, മേജർ രാജേന്ദ്ര പ്രസാദ് ജാട്ട്, മേജർ രവിന്ദർ സിംഗ് റാവത്ത്, നായിക് ഭീം സിംഗ്, ശ്രീ ഗമിത് മുകേഷ് കുമാർ എന്നിവർക്കും മരണാനന്തര ബഹുമതിയായി മേജർ വികാസ് ഭാംഭു, മേജർ മുസ്തഫ ബൊഹാര, എക്സ് റൈഫിൾമാൻ കുൽഭൂഷൺ മന്ത, ഹാവ് വിവേക് സിംഗ് തോമർ, ശ്രീ സൈഫുള്ള ഖാദ്രി എന്നിവർക്കുമാണ്.
Discussion about this post