ന്യൂഡല്‍ഹി: രാജ്യത്തെ നക്സല്‍ ബാധിത പ്രദേശങ്ങള്‍ വരെ വികസനത്തിന്റെ മാതൃകകളാവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാസൂത്രണ സ്ഫോടന പരമ്പരകള്‍ പഴങ്കഥ മാത്രമാവുകയാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം മോദി വ്യക്തമാക്കിയത്.
“ഇന്ന് രാജ്യത്തിനെതിരെയുള്ള ഭീകരാക്രമണങ്ങളില്‍ കുറവ് കാണുകയും സ്‌ഫോടന പരമ്പരകളുടെ യുഗം അവസാനിക്കുയും ചെയ്തു. നക്സല്‍ ബാധിത പ്രദേശങ്ങളിലും സമൂലമായ മാറ്റം ഉണ്ടായിട്ടുണ്ട്,അവര്‍ വികസനത്തിന്റെ പാതയിലാണ്”, പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അതിര്‍ത്തികള്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഇപ്പോള്‍ സുരക്ഷിതത്വബോധം അനുഭവിക്കുന്നുണ്ടെന്നും നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ ഭീകരാക്രമണങ്ങളും ആക്രമ സംഭവങ്ങളും നിയന്ത്രണവിധേയമായതോടെ സീരിയല്‍ ബോംബ് സ്‌ഫോടനങ്ങള്‍ പഴങ്കഥയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളെ നേരത്തെ അവസാന ഗ്രാമം എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്നാല്‍ സുപ്രധാനവും വിശേഷപ്പെട്ടതുമായ അവര്‍ അവസാനത്തെയല്ല മറിച്ച് രാജ്യത്തിന്റെ ആദ്യ ഗ്രാമങ്ങള്‍ ആണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നിവിടെയെത്തിയ വിശിഷ്ടാഥിതികളില്‍ ആ ഗ്രാമങ്ങളില്‍ നിന്നുള്ള 600 പേര്‍ ഉള്ളതില്‍ താന്‍ അഭിമാനിക്കുന്നതായും രാജ്യമിന്ന് കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








